SBIOA KC യുടെ ജനറൽ കോൺഫറൻസ് നവമ്പർ ഒൻപതിന് തിരുവനന്തപുരത്ത്. അതിലേക്ക് അസോസിയേഷനിലെ എല്ലാ അംഗങ്ങൾക്കും അനന്തപുരിയിലേക്ക് സ്വാഗതം.
രാജ്യത്തെ തൊഴിൽമേഖല മൊത്തത്തിൽ അനിശ്ചിതത്വത്തിന്റെ വക്കിലാണ്. അതിന് കാരണങ്ങൾ ദേശീയമാണോ അന്തർദ്ദേശീയമാണോ എന്ന കാര്യത്തിലെ ഒരു പക്ഷെ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളൂ. കോർപ്പറേറ്റുകളുടെ സർവ്വാധിപത്യം നമ്മുടെ ഗതാഗത വാർത്താവിനിമയ രംഗങ്ങളിൽ ഏകദേശം പൂർണ്ണമാകുന്നു. ഇനി ധനകാര്യ ബാങ്കിങ് മേഖലയാണ് ഇര. 1996 ൽ ലോക്കൽ ഏരിയ ബാങ്കുകളുടെ അവിർഭാവത്തിൽ തുടങ്ങിയ നടപടികൾ ബാങ്ക് ലയനത്തിൽ എത്തി നിൽക്കുന്നു.
കിട്ടാക്കടങ്ങളുടെ പ്രൊവിഷനിങ് തുടങ്ങി മുടന്തൻ ന്യായങ്ങൾ നിരത്തി സേവനവേതനകരാറുകളുടെ പുതുക്കൽ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നു .
ഇതിനെയൊക്കെ ചെറുത്തു തോൽപ്പിക്കാൻ, നമ്മുടെ കേവലമായ അവകാശങ്ങൾ നേടിയെടുക്കാൻ, 'സംഘടിച്ച് ശക്തരാകുവിൻ' എന്ന 'പഴഞ്ചൻ ' ആശയത്തിനെ പൂർണ്ണമായും ഉൾക്കൊള്ളാതെ വയ്യ. അതിനാൽ വരുന്ന നമ്മുടെ ജനറൽ കോൺഫറൻസ് അസോസിയേഷന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറാൻ എല്ലാ അംഗങ്ങളും പങ്കെടുക്കുക.