സഖാക്കളേ,
ഇന്ത്യയിലെ ബാങ്കിങ് ദിവസേന മാറ്റങ്ങൾക്കു വിധേയമാകുന്ന ഈ കലുങ്കുഷിതമായ കാലഘട്ടത്തിൽ , സ്വകാര്യവത്കരണം, മെർജറുകൾ, പൊളിച്ചെഴുതപെട്ടുകൊണ്ടിരിക്കുന്ന സേവന - വേതന - തൊഴിൽ വ്യവസ്ഥകൾ എന്നിങ്ങനെ എണ്ണമറ്റ ഭീഷണികൾ ഇന്ത്യയിലെ ഓരോ ബാങ്ക് ജീവനക്കാരനും നേരിടുന്ന ഈ സാഹചര്യത്തിൽ, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ പ്രസക്തി എന്തെന്ന് വിളിച്ചോതാൻ , തൊഴിലാളിയുടെ സംഘടിത ശക്തിയും പോരാട്ട വീര്യവും ഇനിയും കെട്ടിട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ , ഒരുപാടു ഒരുപാടു അവകാശ സമരങ്ങൾക്ക് വേദിയായ അനന്തപുരിയുടെ മണ്ണിൽ , കബിഗുരു രബീന്ദ്ര നാഥ ടാഗോർ ന്റെ സ്മരണാർത്ഥം നിർമിക്കപ്പെട്ട ടാഗോർ തീയേറ്ററിലേക്കു നമ്മുടെ സംഘടനയുടെ ഏഴാമത് ജനറൽ കൌൺസിൽ യോഗത്തിലേക്ക് ചുരുട്ടിയ മുഷ്ടികളും , കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങളും ആയി തോളോടുതോൾ ചേർന്ന് ഇരമ്പിയടുക്കാം ... AIBOC അഖിലേന്ത്യ നേതാക്കൾ ,നമ്മുടെ പോഷക സംഘടനകൾ , മാനേജ്‌മന്റ് പ്രതിനിധികൾ തുടങ്ങി എല്ലാവരും പങ്കെടുക്കുന്ന ഈ ബ്രിഹത്തായ ചടങ്ങ് , കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് ഓഫീസർസ് സംഘsനയുടെ ശക്തി വിളംബരം ആക്കി മാറ്റുവാൻ നമുക്കേവർക്കും ഒരുമിച്ച് കൈ കോർക്കാം ...